സിംബാബ്‌വെക്കെതിരെ ഇഷാനില്ല, സഞ്ജു കളിക്കും! വെടിക്കെട്ട് ബാറ്റര്‍ അരങ്ങേറും- സാധ്യതാ ഇലവന്‍ 

By Web TeamFirst Published Aug 17, 2022, 12:44 PM IST
Highlights

ശിഖര്‍ ധവാന്‍- രാഹുല്‍ സഖ്യം ഓപ്പണറായെത്തും. ഇടങ്കയ്യനായ ധവാന്‍ ഓപ്പണറാവുമ്പോള്‍ ഇഷാന്‍ കിഷനും റിതുരാജ് ഗെയ്കവാദും പുറത്തിരിക്കും. നാലാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തും.

ദില്ലി: നാളെയാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പ്ലയിംഗ് ഇലവനെ കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഏറെയാണ്. ഓപ്പണര്‍മാരായി ആരൊക്കെ ക്രീസിലെത്തും? മൂന്നാം നമ്പറില്‍ ആര് കളിക്കും? ആര് വിക്കറ്റ് കീപ്പറാവും? ഇത്തരം ചോദ്യങ്ങളെല്ലാം ബാക്കിയുണ്ട്.

ഇതിനിടെ പ്ലയിംഗ് ഇലവന്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് താരം ടീമിനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ ടീം പ്രകാരം രാഹുല്‍ ത്രിപാഠി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിക്കുക. കെ എല്‍ രാഹുല്‍ ടീമിലെത്തിയ സാഹചര്യത്തിലാണിത്. 

രണ്ട് കാര്യങ്ങള്‍ പരിശീലകനായിരിക്കേ രവി ശാസ്ത്രി ഇഷ്‍ടപ്പെട്ടിരുന്നില്ല; വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ശിഖര്‍ ധവാന്‍- രാഹുല്‍ സഖ്യം ഓപ്പണറായെത്തും. ഇടങ്കയ്യനായ ധവാന്‍ ഓപ്പണറാവുമ്പോള്‍ ഇഷാന്‍ കിഷനും റിതുരാജ് ഗെയ്കവാദും പുറത്തിരിക്കും. നാലാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തും. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ഓള്‍റൗണ്ടല്‍ ദീപക് ഹൂഡയ്ക്കും ടീമിലിടമുണ്ട്. ബാറ്റ് ചെയ്യുന്നതിനപ്പുറം പന്തെറിയാനും ഹൂഡയെ ഉപയോഗിക്കാം. ഫിനിഷര്‍ എന്ന നിലയില്‍ രാഹുല്‍ ത്രിപാഠിയും കളിക്കും.

മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടീം ചോപ്ര ടീം തിരഞ്ഞെടുത്തത്. മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. ചാഹറിന്റെ തിരിച്ചുവരവ് കൂടിയാണ് ചോപ്ര പ്രതീക്ഷിക്കുന്നത്. ബാറ്റ് ചെയ്യാന്‍ അദ്ദേഹം മിടുക്കനാണെന്നുള്ളതും ടീമിലേക്കുള്ള വരവിന് കാരണമായി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ബാറ്റിംഗിനിടെ അപകടകാരിയായ പ്രാണിയുടെ ആക്രമണം; വേദനകൊണ്ട് പുളഞ്ഞ് പാക് താരം ഫഖര്‍ സമാന്‍- വീഡിയോ

ആകാശ് ചോപ്രയുടെ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
 

click me!