ഡ്വെയ്ൻ ബ്രാവോയെ തൊപ്പി വെയ്ക്കാന്‍ പഠിപ്പിച്ചും റെയ്നയ്ക്ക് മുത്തം നല്‍കിയും സിവ ധോണി; ക്യൂട്ട് വീഡിയോ

Published : Apr 15, 2019, 10:52 AM ISTUpdated : Apr 15, 2019, 11:06 AM IST
ഡ്വെയ്ൻ ബ്രാവോയെ തൊപ്പി വെയ്ക്കാന്‍ പഠിപ്പിച്ചും റെയ്നയ്ക്ക് മുത്തം നല്‍കിയും സിവ ധോണി; ക്യൂട്ട് വീഡിയോ

Synopsis

കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- ചെന്നൈ മത്സരത്തിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ സിവയുടെ ക്യൂട്ട് വീഡിയോയാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഹിറ്റ് ഗാനം പാടി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരിയാണ് സിവ ധോണി. സെലിബ്രൈറ്റി കുട്ടികളില്‍ ഒന്നാമതായ സിവ ധോണിക്ക് ആരാധകര്‍ ഏറെയാണ്. ധോണിയും ഭാര്യ സാക്ഷിയും സിവയുടെ കുസൃതികളും കുറുമ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്. ഐപിഎല്ലിന്‍റെ ആരവങ്ങള്‍ക്കിടയില്‍ ചെന്നൈ ടീമിനൊപ്പം തിരക്കിലാണ് ധോണിയുടെ കുഞ്ഞു മാലാഖയിപ്പോള്‍. 

കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത- ചെന്നൈ മത്സരത്തിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ സിവയുടെ ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്വെയ്ൻ ബ്രാവോയെ എങ്ങനെ തൊപ്പി വെയ്ക്കണമെന്ന് പഠിപ്പിക്കുന്നതും, ഇമ്രാന്‍ താഹിറിന് ട്രോഫി നല്‍കുന്നതും എല്ലാം സിവ തന്നെ. ധോണിക്കൊപ്പം നിന്ന് കുറുമ്പുകള്‍ കാട്ടുന്ന സിവയുടെ വീഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് റെയ്നയ്ക്ക് കവിളില്‍ ഉമ്മ നല്‍കുന്ന സിവയുടെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

നേരത്തെ വിവിധ ഭാഷകളില്‍ ധോണിയോട് സംസാരിക്കുന്ന സിവയുടെ ഒരു വീഡിയോ ധോണി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. ക്യൂട്ട് സിവയുടെ  പുതിയ വീഡിയോ നിരവധിപ്പേരാണ് ഷെയറു ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഖുഷി ഛില്ലാറിന് സെഞ്ചുറി, അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തെ തകര്‍ത്ത് ഹരിയാന
ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍