കങ്കാരുപ്പട ഇറങ്ങുന്നു; ബാറ്റിംഗ് തെരഞ്ഞെടുത്ത് അഫ്ഗാന്‍

Published : Jun 01, 2019, 05:47 PM IST
കങ്കാരുപ്പട ഇറങ്ങുന്നു; ബാറ്റിംഗ് തെരഞ്ഞെടുത്ത് അഫ്ഗാന്‍

Synopsis

അടുത്ത കാലത്ത് മിന്നുന്ന പ്രകടനങ്ങളുമായി ക്രിക്കറ്റ് ലോകത്ത് ചിറകുവിരിച്ച അഫ്ഗാനിസ്ഥാന്‍ അട്ടിമറി പ്രതീക്ഷയുമായാണ് കളത്തില്‍ ഇറങ്ങുന്നത്. മികച്ച ബാറ്റിംഗ് വിക്കറ്റാണ് ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്

ബ്രിസ്റ്റോള്‍: അട്ടിമറി എന്ന സ്വപ്നവുമായി ഓസ്ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരിച്ചെത്തിയതോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഓസീസ് ലോകകപ്പില്‍ കിരീടം നേട്ടം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

എന്നാല്‍, അടുത്ത കാലത്ത് മിന്നുന്ന പ്രകടനങ്ങളുമായി ക്രിക്കറ്റ് ലോകത്ത് ചിറകുവിരിച്ച അഫ്ഗാനിസ്ഥാന്‍ അട്ടിമറി പ്രതീക്ഷയുമായാണ് കളത്തില്‍ ഇറങ്ങുന്നത്. മികച്ച ബാറ്റിംഗ് വിക്കറ്റാണ് ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

മുഹമ്മദ് ഷഹ്സാദിന്‍റെ നേതൃത്വത്തില്‍ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിങ്ങനെയുള്ള പ്രധാന താരങ്ങളെല്ലാം അഫ്ഗാന്‍ നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആരോണ്‍ ഫിഞ്ച് നായകനായ ഓസീസ് ടീമില്‍ വാര്‍ണറും സ്മിത്തും തന്നെയാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. ഒപ്പം ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോണിസുമെല്ലാം പടപൊരുതാന്‍ ഇറങ്ങുന്നു. 

ഓസീസ് ടീം: Aaron Finch(c), David Warner, Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa

അഫ്ഗാന്‍ ടീം: Mohammad Shahzad(w), Hazratullah Zazai, Rahmat Shah, Hashmatullah Shahidi, Najibullah Zadran, Mohammad Nabi, Gulbadin Naib(c), Rashid Khan, Dawlat Zadran, Mujeeb Ur Rahman, Hamid Hassan
 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട