അട്ടിമറി തുടരുമോ ബംഗ്ലാദേശ്; ടോസ് ന്യൂസീലന്‍ഡിന്

Published : Jun 05, 2019, 05:41 PM IST
അട്ടിമറി തുടരുമോ ബംഗ്ലാദേശ്; ടോസ് ന്യൂസീലന്‍ഡിന്

Synopsis

ബംഗ്ലാ കടുവകള്‍ അട്ടിമറി തുടരുമോ എന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് പ്രേമികള്‍. വമ്പന്‍ ജയം ആവര്‍ത്തിക്കാനാണ് കിവീസും ഇറങ്ങുന്നത്. 

ഓവല്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ന്യൂസീലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്ക് എതിരെയിറങ്ങിയ അതേ ടീമിനെ കിവികളും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ടീമിനെ ബംഗ്ലാദേശും നിലനിര്‍ത്തി. 

ബംഗ്ലാദേശ്

Tamim Iqbal, Soumya Sarkar, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Mosaddek Hossain, Mehidy Hasan, Mohammad Saifuddin, Mashrafe Mortaza(c), Mustafizur Rahman

ന്യൂസീലന്‍ഡ്

Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult

ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ച ടീമുകളാണ് ന്യൂസീലന്‍ഡും ബംഗ്ലാദേശും. കിവീസ് 10 വിക്കറ്റിന് ലങ്കയെ തകര്‍ത്തപ്പോള്‍ ബംഗ്ലാദേശ് ശക്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. 21 റണ്‍സിനായിരുന്നു ബംഗ്ലാ കടുവകളുടെ ജയം. 

എന്നാല്‍ ലോകകപ്പ് ചരിത്രത്തില്‍ കിവീസിന് എതിരെ അത്ര നല്ലതല്ല ബംഗ്ലാദേശിന്‍റെ പ്രകടനം. നാല് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം ന്യൂസീലന്‍ഡിനൊപ്പമായിരുന്നു. 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട