വില്യംസണ് സെഞ്ചുറി; ടെയ്‌ലറിന് ഫിഫ്‌റ്റി; കിവീസ് തിരിച്ചുവരവ്

Published : Jun 22, 2019, 09:04 PM ISTUpdated : Jun 22, 2019, 09:44 PM IST
വില്യംസണ് സെഞ്ചുറി; ടെയ്‌ലറിന് ഫിഫ്‌റ്റി; കിവീസ് തിരിച്ചുവരവ്

Synopsis

കെയ്‌ന്‍ വില്യംസണ് സെഞ്ചുറി. 124 പന്തില്‍ നിന്നാണ് വില്യംസണ്‍ 13-ാം ഏകദിന സെഞ്ചുറി തികച്ചത്.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ് സെഞ്ചുറി. 124 പന്തില്‍ നിന്നാണ് വില്യംസണ്‍ 13-ാം ഏകദിന സെഞ്ചുറി തികച്ചത്. ലോകകപ്പില്‍ കിവീസ് നായകന്‍റെ തുടര്‍ച്ചയായ രണ്ടാം ശതകമാണിത്. 40 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 199 റണ്‍സ് എന്ന നിലയിലാണ് കിവീസ്. വില്യംസണൊപ്പം ടോം ലഥാമാണ് ക്രീസില്‍.

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം കിവീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. കോ‌ട്‌റെലിന്‍റെ ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌റ്റിലും കോളിന്‍ മണ്‍റോയും ഗോള്‍ഡണ്‍ ഡക്കായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 160 റണ്‍സ് പിറന്നു. 69 റണ്‍സെടുത്ത ടെയ്‌ലറെ ഗെയ്‌ലാണ് പുറത്താക്കിയത്.

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട