Latest Videos

കോലിക്ക് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കും; പ്രവചനവുമായി പാക് മുന്‍താരം

By Web TeamFirst Published May 27, 2021, 2:45 PM IST
Highlights

ഒരാള്‍ യുവതാരമാണ് എന്നിരിക്കേ മറ്റ് രണ്ടുപേരും ഇന്ത്യയെ നയിച്ചിട്ടുള്ള സീനിയര്‍ താരങ്ങളാണ്. 

ലാഹോര്‍: ടീം ഇന്ത്യയുടെ നായകസ്ഥാനത്ത് വിരാട് കോലിയുടെ പിന്‍ഗാമികളെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ബട്ടിന്‍റെ മറുപടി. ഇവരില്‍ ഒരാള്‍ യുവതാരമാണ് എന്നിരിക്കേ മറ്റ് രണ്ടുപേരും ഇന്ത്യയെ നയിച്ചിട്ടുള്ള സീനിയര്‍ താരങ്ങളാണ്. 

'റിഷഭ് പന്തിന്‍റെ ആഭ്യന്തര റെക്കോര്‍ഡിനെ കുറിച്ച് ആഴത്തില്‍ എനിക്ക് അറിയില്ല. റിഷഭിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനാക്കിയപ്പോള്‍ തന്നെ ബിസിസിഐക്ക് എന്തെങ്കിലും ഭാവി പദ്ധതിയുണ്ടായിരിക്കാം. വിരാട് കോലി യുവാവാണ്, അടുത്ത 8-9 വര്‍ഷത്തേക്ക് എവിടെയും പോകില്ല എന്നിരിക്കേ പോലുമാണിത്. റിഷഭ് പന്തിനൊപ്പം രോഹിത് ശര്‍മ്മയും മികച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദേഹത്തെ ഇഷ്‌ടപ്പെടുന്നു. നയപരമായും തന്ത്രപരമായും രോഹിത്തൊരു നല്ല ക്യാപ്റ്റനാണ്. 

അടുത്തിടെ അജിങ്ക്യ രഹാനെയുടെ നായകത്വത്തില്‍ ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. രഹാനെ ഓസ്‌ട്രേലിയയില്‍ നന്നായി ജോലി ചെയ്തു. അദേഹത്തിന്‍റെ തീരുമാനങ്ങള്‍ കിറുകൃത്യമാണ്. ടീമിനെ നയിക്കാന്‍ മൂന്നോ നാലോ പേരുള്ള ഈ സാചര്യത്തില്‍ ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ചര്‍ച്ചാവിഷയമേയല്ല' എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.  

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ ഫൈനലിനും പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും റിഷഭ് പന്തും സ്‌ക്വാഡിലുണ്ട്. 

ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കണം: രോഹന്‍ ഗാവസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!