സംസ്ഥാന അസോസിയേഷനുകളും വാര്‍ഷിക കരാര്‍ നടപ്പാക്കിയാൽ ആഭ്യന്തര താരങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടില്ലെന്ന് രോഹന്‍ ഗാവസ്‌കര്‍. 

മുംബൈ: ബിസിസിഐ താരങ്ങൾക്ക് നൽകുന്ന വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണമെന്ന് മുൻതാരം രോഹൻ ഗാവസ്‌കര്‍. കൊവിഡ് പ്രതിസന്ധിയിൽ ആഭ്യന്തര മത്സരങ്ങൾ നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് രോഹന്റെ നിർദേശം. 

ബിസിസിഐ വ്യത്യസ്‌ത വിഭാഗങ്ങളിലായി താരങ്ങൾക്ക് വാർഷിക പ്രതിഫലം നൽകുന്നുണ്ട്. ഇങ്ങനെ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കിയാൽ ആഭ്യന്തര താരങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടില്ല. ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നത് ആഭ്യന്തര താരങ്ങളാണ്. അതിനാല്‍ തന്നെ അവരുടെ കാര്യം നോക്കേണ്ട ചുമതല അസോസിയേഷനുകള്‍ക്കുണ്ട് എന്നും രോഹൻ ഗാവസ്‌കർ അഭിപ്രായപ്പെട്ടു. 

Scroll to load tweet…
Scroll to load tweet…

ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ മകനായ രോഹൻ 11 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളിലും കളിച്ചു. 

പേസര്‍മാരല്ല, തലവേദന രണ്ട് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; തുറന്നുപറഞ്ഞ് ന്യൂസിലന്‍ഡ് താരം

'വെല്ലുവിളിയാണ് ഇംഗ്ലണ്ടിലെ സാഹചര്യം, എല്ലാ പന്തും അടിക്കാന്‍ ശ്രമിക്കരുത്'; യുവതാരത്തിന് കപിലിന്‍റെ ഉപദേശം