ഗില്ലിയുടെ പിന്‍ഗാമിയോ ക്യാരി? 'ഒപ്പമെത്താന്‍' സുവര്‍ണാവസരം!

Published : Jul 08, 2019, 02:29 PM ISTUpdated : Jul 08, 2019, 02:37 PM IST
ഗില്ലിയുടെ പിന്‍ഗാമിയോ ക്യാരി? 'ഒപ്പമെത്താന്‍' സുവര്‍ണാവസരം!

Synopsis

വിക്കറ്റിന് മുന്നിലും പിന്നിലും അലക്‌സ് ക്യാരിക്ക് ഇത് മികച്ച ലോകകപ്പാണ്. 

ലണ്ടന്‍: ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. രണ്ട് പേരെ കൂടി പുറത്താക്കിയാല്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തും ക്യാരി.

ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയ 2003 ലോകകപ്പിലാണ് ഗില്ലി 21 പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചത്. ഇതേ ലോകകപ്പില്‍ 17 പേരെ പുറത്താക്കിയ ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര രണ്ടാമതുണ്ട്. 2007 ലോകകപ്പില്‍ 17 പേരെ പുറത്താക്കിയ ഗില്‍ക്രിസ്റ്റും രണ്ടാം സ്ഥാനം പങ്കിടുന്നു. 

സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഓസ്‌ട്രേലിയയുടെ എതിരാളി. വിക്കറ്റിന് മുന്നിലും അലക്‌സ് ക്യാരിക്ക് ഇത് മികച്ച ലോകകപ്പാണ്. എട്ട് ഇന്നിംഗ്‌സില്‍ നിന്ന് 329 റണ്‍സ് താരം സ്വന്തമാക്കി. അവസാന ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 69 പന്തില്‍ 85 റണ്‍സെടുത്തതോടെ ക്യാരിയെ ഗില്ലിയോട് കമന്‍റേറ്റര്‍മാര്‍ ഉപമിച്ചിരുന്നു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ