സ്പിന്നര്‍മാര്‍ തകര്‍ത്തു; ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 240 റണ്‍സ് വിജയലക്ഷ്യം

Published : May 27, 2019, 07:09 PM IST
സ്പിന്നര്‍മാര്‍ തകര്‍ത്തു; ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 240 റണ്‍സ് വിജയലക്ഷ്യം

Synopsis

ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 240 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ ലാഹിരു തിരിമാനെയുടെ (56) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

സതാംപ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 240 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ ലാഹിരു തിരിമാനെയുടെ (56) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധനഞ്ജയ ഡിസില്‍വ 43 റണ്‍സെടുത്തു. ഓസീസ് സ്പിന്നിര്‍മാരുടെ പ്രകടനമാണ് ലങ്കയെ നിയന്ത്രിച്ച് നിര്‍ത്തിയത്. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.

ദിമുത് കരുണാരത്‌നെ (16), കുശാല്‍ പെരേര (12), കുശാല്‍ മെന്‍ഡിസ് (24), എയ്ഞ്ചലോ മാത്യൂസ് (17), ജീവന്‍ മെന്‍ഡിസ് (21), തിസാര പെരേര (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സുരംഗ ലക്മല്‍ (7), മിലിന്ദ സിരിവര്‍ധന (4) പുറത്താവാതെ നിന്നു. സാംബയ്ക്ക് പുറമെ നഥാന്‍ ലിയോണ്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍,  പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ