പാക്കിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യക്ക് കനത്ത തിരിച്ചടി

By Web TeamFirst Published Jun 17, 2019, 12:04 PM IST
Highlights

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍  ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു. പിന്‍തുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്

മാഞ്ചസ്റ്റര്‍: ലോകകപ്പിനെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

എന്നാല്‍, ഇപ്പോള്‍ മത്സരശേഷം ഇന്ത്യക്ക് ശുഭകരമായ വാര്‍ത്തകള്‍ അല്ല പുറത്ത് വരുന്നത്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനിടെ പരിക്കറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍  ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു. പിന്‍തുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍ക്ക് രണ്ട് മത്സരങ്ങള്‍ അല്ലെങ്കിലും മൂന്ന് മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് വിരാട് കോലി പറഞ്ഞു.

ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ഭുവിക്ക് സംഭവിച്ചത്. എന്നാല്‍, അത്ര ഗുരുതരമായ പരിക്കല്ലെന്നും വേഗം അദ്ദേഹം തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഷമിയുള്ളപ്പോള്‍ ടീമിന് വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നും കോലി പറഞ്ഞു.

പക്ഷേ, ഭുവനേശ്വറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. പേസ്-സ്വിംഗ് കൂട്ടുക്കെട്ട് മറ്റു ടീമുകളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭുവിയുടെ അഭാവത്തില്‍ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ വീഴ്ത്തിയിരുന്നു. 

click me!