സ്റ്റാര്‍ ബാറ്റ്സ്‌മാന് പരിക്ക്; മത്സരത്തിനിടെ വിന്‍ഡീസിന് തിരിച്ചടി

Published : Jun 22, 2019, 09:36 PM ISTUpdated : Jun 22, 2019, 09:39 PM IST
സ്റ്റാര്‍ ബാറ്റ്സ്‌മാന് പരിക്ക്; മത്സരത്തിനിടെ വിന്‍ഡീസിന് തിരിച്ചടി

Synopsis

കിവീസ് ഇന്നിംഗ്‌സിലെ ഒന്നാം ഓവറില്‍ ഫീല്‍ഡ് ‍ചെയ്യുന്നതിനിടെ ലെവിസിന്‍റെ തുടയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ന്യൂസീലന്‍ഡിന് എതിരായ മത്സരത്തിനിടെ വിന്‍ഡീസ് താരം എവിന്‍ ലെവിസിന് പരിക്ക്. കിവീസ് ഇന്നിംഗ്‌സിലെ ഒന്നാം ഓവറില്‍ ഫീല്‍ഡ് ‍ചെയ്യുന്നതിനിടെ ലെവിസിന്‍റെ തുടയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

പിന്നാലെ താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഇന്നത്തെ മത്സരത്തില്‍ ലെവിസ് തിരിച്ചെത്തിയേക്കില്ല എന്ന സൂചനയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. ലെവിസിന് പകരം ഫീല്‍ഡറായി ഫാബിയന്‍ അലനെത്തി. മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ചുറി ലെവിസ് നേടിയിട്ടുണ്ട്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ