ഐപിഎല്ലിനെ കുറ്റപ്പെടുത്തി ഡുപ്ലസി; കാരണക്കാരന്‍ റബാഡയും!

By Web TeamFirst Published Jun 25, 2019, 2:29 PM IST
Highlights

പേസ് ബൗളര്‍ കാഗിസോ റബാഡ നിറം മങ്ങാൻ കാരണം ഐപിഎല്‍ ആണെന്നാണ് ഡുപ്ലെസിയുടെ കുറ്റപ്പെടുത്തല്‍.


ലണ്ടന്‍: ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ ഐപിഎല്ലിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി. പേസ് ബൗളര്‍ കാഗിസോ റബാഡ നിറം മങ്ങാൻ കാരണം ഐപിഎല്‍ ആണെന്നാണ് ഡുപ്ലെസിയുടെ കുറ്റപ്പെടുത്തല്‍.

ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു കാഗിസോ റബാഡ. 12 കളികളില്‍നിന്ന് 25 വിക്കറ്റും വീഴ്ത്തി. 'ലോകകപ്പിന് ഒരുങ്ങേണ്ടതിനാല്‍ ഐപിഎല്ലിലെ ഈ സീസണില്‍ കളിക്കരുതെന്ന് റബാഡയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചു. ഒടുവില്‍ ഐപിഎല്ലിനിടെ റബാഡയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ പരുക്ക് ലോകകപ്പിലെ പ്രകടനത്തെയും ബാധിച്ചെന്നും' ഡുപ്ലെസി കുറ്റപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെന്റ് ഏറെ പ്രതീക്ഷ വെച്ചിരുന്ന കാഗിസോ റബാഡയ്ക്ക് ഏഴ് കളികളില്‍നിന്ന് ആറ് വിക്കറ്റേ നേടാനായുള്ളൂ. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്ത് മാത്രമാണ് റബാഡ എത്തിയത്. അതേസമയം ഡുപ്ലെസി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 12 മത്സരങ്ങളില്‍ കളിച്ചെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
 

click me!