നാലാം നമ്പറില്‍ രഹാനെ കളിക്കണമായിരുന്നു; അഭിപ്രായവുമായി മുന്‍ ബിസിസിഐ സെക്രട്ടറി

By Web TeamFirst Published Jul 13, 2019, 3:31 PM IST
Highlights

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിന്റെ കാരണം കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് ക്രിക്കറ്റ് ലോകം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്.

ഇന്‍ഡോര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിന്റെ കാരണം കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് ക്രിക്കറ്റ് ലോകം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്. ബാറ്റിങ് നിര തകരാതെ കാത്തുനിര്‍ത്തുന്ന ഒരു താരമില്ലാതെ പോയെന്ന് പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ പറയുന്നത് വിചിത്രമായൊരു കാര്യമാണ്.

നാലാം സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ അജിന്‍ക്യ രഹാനെ ആയിരുന്നുവെന്നാണ് ജഗ്ദലെയുടെ അഭിപ്രായം. അദ്ദേഹം തുടര്‍ന്നു... ''സാഹചര്യം അനുകൂലമല്ലാത്ത സമയങ്ങളില്‍ പോലും അവസരത്തിനൊത്തുയരുന്ന താരമാണ് രഹാനെ. ഏതൊരു പിച്ചിലും മികവ് തെളിയിക്കാന്‍ രഹാനെയ്ക്ക് സാധിക്കും. റായുഡുവിനും കാര്‍ത്തികിനും വേണ്ടത്ര അവസരം ലഭിച്ചു. അനുയോജ്യരല്ലാത്ത താരങ്ങള്‍ക്ക് നിരവധി അവസരങ്ങളാണ് സെലക്ടര്‍മാര്‍ നല്‍കിയത്.'' ജഗ്ദലെ പറഞ്ഞു നിര്‍ത്തി. 

2018 ഫെബ്രുവരിയിലാണ് രഹാനെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനം കളിച്ചത്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ ഭാഗമാണ്. ലോകകപ്പില്‍ ഇന്ത്യ നാലാം നമ്പറില്‍ കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവരെയാണ് ഇന്ത്യ പരീക്ഷിച്ചത്.

click me!