
ലണ്ടന്‍: തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. തോല്‍പ്പിച്ചതാവട്ടെ ആതിഥേയരായ ഇംഗ്ലണ്ടിനേയും. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനോട് 4-0ന് തോല്‍പ്പിച്ചിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ വിജയം അവര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ്. പാക്കിസ്ഥാന്റെ വിജയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും അഭിപ്രായം രേഖപ്പെടുത്തി. വിരേന്ദര്‍സ സെവാഗ്, വിനോദ് കാംബ്ലി, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ് എന്നിവരെല്ലാം ട്വീറ്റ് ചെയ്തു. ട്വീറ്റുകള്‍ വായിക്കാം...