ക്രിക്കറ്റ് പ്രേമികള്‍ നിരാശരാവേണ്ട; ഇന്ത്യ- ബംഗ്ലാദേശ് മത്സരം നടക്കുന്ന ബെര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്ത

Published : Jul 02, 2019, 01:53 PM ISTUpdated : Jul 02, 2019, 03:41 PM IST
ക്രിക്കറ്റ് പ്രേമികള്‍ നിരാശരാവേണ്ട; ഇന്ത്യ- ബംഗ്ലാദേശ് മത്സരം നടക്കുന്ന ബെര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്ത

Synopsis

ഇന്ത്യ ഇന്ന് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുന്നു. ഇന്ന് വിജയിച്ചാല്‍ കോലിക്കും സംഘത്തിനും സെമി ഉറപ്പിക്കാം. ഒരു ജയം ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ക്കും നിറം നല്‍കും.

ബെര്‍മിംഗ്ഹാം: ഇന്ത്യ ഇന്ന് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുന്നു. ഇന്ന് വിജയിച്ചാല്‍ കോലിക്കും സംഘത്തിനും സെമി ഉറപ്പിക്കാം. ഒരു ജയം ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ക്കും നിറം നല്‍കും. അതിനിടെ മഴയെത്തരുതെന്ന് മാത്രമാണ് ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ത്ഥന. 

എന്നാല്‍ നിരാശരാവേണ്ടതില്ല, മത്സരം നടക്കുന്ന ബെര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. മഴ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ മൂടികെട്ടിയ അന്തരീക്ഷമായിരിക്കും ബെര്‍മിംഗ്ഹാമിലേത്. 50 ഓവര്‍ ഇരുവര്‍ക്കും ലഭിക്കുമെന്നാണ് ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള വാര്‍ത്ത.

നേരത്തെ, ഇന്ത്യയുടെ ഒരു മത്സരം മഴ കാരണം നഷ്ടമായിരുന്നു. ന്യൂസിലന്‍ഡുമായി ഇന്ത്യ പോയിന്റ് പങ്കിടുകയായിരുന്നു. ബാംഗ്ലാദേശിന്റെ ഒരു മത്സരവും മഴയെടുത്തു. ശ്രീലങ്കയുമായുള്ള മത്സരമാണ് ബംഗ്ലാദേശിന് ഒരു പോയിന്റ് സമ്മാനിച്ചത്. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ