'ഷമി ഷെയിംലെസ്സാണ് ', ടിക്ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്നതിന് താരത്തെ ആക്ഷേപിച്ച് ഭാര്യ

Published : Jun 27, 2019, 02:08 PM IST
'ഷമി ഷെയിംലെസ്സാണ് ', ടിക്ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്നതിന് താരത്തെ ആക്ഷേപിച്ച് ഭാര്യ

Synopsis

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുമായി ഷമി തിളങ്ങിയിരുന്നു.

കൊല്‍ക്കത്ത: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുമായി ഷമി തിളങ്ങിയിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളും പരിക്കുമെല്ലാം കാരണം ടീമിന് പുറത്തായിരുന്ന ഷമി അടുത്തിടെയാണ് വീണ്ടും ഏകദിന ക്രിക്കറ്റില്‍ സജീവമായത്. ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളാണ് ഷമിയെ തളര്‍ത്തിയത്.

ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസിന്‍. ഷമി ടിക് ടോക് അക്കൗണ്ടില്‍ ഭൂരിഭാഗവും ഫോളോ ചെയ്യുന്നത് പെണ്‍കുട്ടികളെയാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം. ഇത് തെളിയിക്കാനായി ഒരു ഫേസ്ബുക്ക് പോസ്റ്റും ഹസിന്‍ പങ്ക് വച്ചിട്ടുണ്ട്. 

അടുത്തിടെയാണ് ഷമി ടിക് ടോക് അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷമിയെ ''നാണമില്ലാത്തവന്‍'' എന്ന് വിളിക്കുന്നുണ്ട് ഹസിന്‍. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.'' ഹസിന്‍ പറഞ്ഞു നിര്‍ത്തി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ