പേശിവലിവ് പ്രശ്നമാകില്ല; കിവീസ് നിരയില്‍ സൂപ്പര്‍താരം ഇന്ന് കളിക്കും

Published : Jul 14, 2019, 11:22 AM IST
പേശിവലിവ് പ്രശ്നമാകില്ല; കിവീസ് നിരയില്‍ സൂപ്പര്‍താരം ഇന്ന് കളിക്കും

Synopsis

 ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ഇപ്പോള്‍ മത്സരത്തിന് ഇറങ്ങും ആശ്വസിക്കാവുന്ന ഒരു വാര്‍ത്തയാണ് ന്യൂസിലന്‍ഡിനെ തേടി എത്തിയിരിക്കുന്നത്

ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ഇപ്പോള്‍ മത്സരത്തിന് ഇറങ്ങും ആശ്വസിക്കാവുന്ന ഒരു വാര്‍ത്തയാണ് ന്യൂസിലന്‍ഡിനെ തേടി എത്തിയിരിക്കുന്നത്.

ഇന്ത്യക്കെതിരായ സെമി ഫെെനലിനിടെ പരിക്കേറ്റ ഹെന്‍‍റി നിക്കോള്‍സ് ഫിറ്റ്നസ് ടെസ്റ്റില്‍ വിജയം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് നിക്കോള്‍സിന് പേശിവലിവ് അനുഭവപ്പെട്ടത്. പിന്നീട് ഫീല്‍ഡിംഗിന് താരം ഇറങ്ങിയിരുന്നില്ല.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ