എന്തുകൊണ്ട് നമ്മള്‍ തോറ്റു..? കാരണം വ്യക്തമാക്കി രവി ശാസ്ത്രി

By Web TeamFirst Published Jul 13, 2019, 10:19 AM IST
Highlights

ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താകലിന് കാരണം കണ്ടെത്തി പരിശീലകന്‍ രവി ശാസ്ത്രി. മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ബാറ്റ്‌സ്മാന്‍ ഇല്ലാതെ പോയതാണ് ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കാന്‍ കാരണമായതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താകലിന് കാരണം കണ്ടെത്തി പരിശീലകന്‍ രവി ശാസ്ത്രി. മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ബാറ്റ്‌സ്മാന്‍ ഇല്ലാതെ പോയതാണ് ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കാന്‍ കാരണമായതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റതോടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോയെന്നും ശാസ്ത്രി.

ആദ്യമായിട്ടാണ് ശാസ്ത്രി ലോകകപ്പ് പുറത്താകലിന് ശേഷം മത്സരത്തെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹം തുടര്‍ന്നു... ''ശരിയാണ്, മധ്യനിരയില്‍ നമുക്കൊരു ഉറപ്പില്ലാതെ ബാറ്റ്സ്മാന്‍ ഇല്ലാതെ പോയി. ആ ഒരു ഭാഗമാണ് ടീമിനെ എപ്പോഴും ബാധിച്ചത്. രാഹുല്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ അദ്ദേഹത്തിന് ഓപ്പണാവേണ്ടി വന്നു. പിന്നീട് വിജയ് ശങ്കറിനെ ദൗത്യമേല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിനും പരിക്കേറ്റത് തിരിച്ചടിയായി. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

മായങ്ക് അഗര്‍വാളിനെ കളിപ്പിക്കാനുള്ള തീരുമാനമൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷേ, ഈ പരിക്കുകളെല്ലാം സംഭവിക്കുന്നത് നേരത്തെ ആയിരുന്നെങ്കില്‍ മായങ്ക് കളിക്കുമായിരുന്നു. എന്നാല്‍ ഒരു പ്രധാന മത്സരത്തില്‍  അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.''  ശാസ്ത്രി പറഞ്ഞുനിര്‍ത്തി. 

click me!