സെമിയിലെത്താന്‍ പാക്കിസ്ഥാന്‍ ഇനി ചെയ്യേണ്ടത്; ട്രോളുമായി ആരാധകര്‍

Published : Jul 04, 2019, 06:34 PM IST
സെമിയിലെത്താന്‍ പാക്കിസ്ഥാന്‍ ഇനി ചെയ്യേണ്ടത്; ട്രോളുമായി ആരാധകര്‍

Synopsis

പാക്കിസ്ഥാന് സെമിയിലെത്താന്‍ വേണ്ട കണക്കുകളുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ സാജ് സാദിഖ് ഇട്ട ട്വീറ്റിന് താഴെ ആരാധകര്‍ രസകരമായ നിര്‍ദേശങ്ങളുമായി രംഗത്തെത്തി.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് വ്യത്യാസത്തിലെങ്കിലും ജയിച്ചാലെ ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് പാക്കിസ്ഥാന് സെമിയിലെത്താനാവു.

ബംഗ്ലാദേശിന്റെ നിലവിലെ ഫോമില്‍ അതിനുള്ള സാധ്യത വളരെ വിരളമാണ്. എന്നാല്‍ പാക്കിസ്ഥാന് സെമിയിലെത്താന്‍ വേണ്ട കണക്കുകളുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ സാജ് സാദിഖ് ഇട്ട ട്വീറ്റിന് താഴെ ആരാധകര്‍ രസകരമായ നിര്‍ദേശങ്ങളുമായി രംഗത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ 1000 റണ്‍സടിക്കുകയും ബംഗ്ലാദേശിനോട് ബാറ്റ് ചെയ്യാതെ തന്നെ തോറ്റുവെന്ന് പറയിപ്പിക്കുകയുമാണ് എളുപ്പവഴി എന്ന് ചില ആരാധകര്‍ നിര്‍ദേശിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത് 350  റണ്‍സടിച്ച് ബംഗ്ലാദേശ് ടീമിനെ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ടാല്‍ മതിയെന്ന് മറ്റൊരു ആരാധകന്‍ നിര്‍ദേശിച്ചു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ