ധോണിയുടെ പിന്‍ഗാമി ഇതാ ഇംഗ്ലണ്ട് ടീമിലെന്ന് ഓസീസ് പരിശീലകന്‍

By Web TeamFirst Published Jun 24, 2019, 6:30 PM IST
Highlights

അസാമാന്യ കളിക്കാരനാണ് ബട്‌ലര്‍. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. അദ്ദേഹം തന്നെയാണ് ലോക ക്രിക്കറ്റിലെ പുതിയ ധോണി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ബട്‌ലര്‍ പൂജ്യത്തിന് പുറത്താവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാംഗര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ ചൊവ്വാഴ്ച ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഇംഗ്ലണ്ടിനെ നേരിടാനിറങ്ങും മുമ്പ് ക്രിക്കറ്റില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെക്കുറിച്ച് വാചാലനാവുകയാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. മറ്റാരുമല്ല, ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലറാണ് ലോക ക്രിക്കറ്റിലെ പുതിയ ധോണിയെന്ന് ലാംഗര്‍ പറഞ്ഞു.

അസാമാന്യ കളിക്കാരനാണ് ബട്‌ലര്‍. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. അദ്ദേഹം തന്നെയാണ് ലോക ക്രിക്കറ്റിലെ പുതിയ ധോണി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ബട്‌ലര്‍ പൂജ്യത്തിന് പുറത്താവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാംഗര്‍ പറഞ്ഞു. ഇംഗ്ലണ്ടിന് കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പ് ഉണ്ടെന്നും അതുകൊണ്ടുതന്നെ അവരെ പിടിച്ചുകെട്ടാന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയേണ്ടിവരുമെന്നും ലാംഗര്‍ പറഞ്ഞു.

ലോകകപ്പില്‍ ഫേവറൈറ്റുകളായ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് 20 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. നേരത്തെ പാക്കിസ്ഥാനോടും തോറ്റ ഇംഗ്ലണ്ടിന് ചൊവ്വാഴ്ച ഓസ്ട്രേലിയയെ കീഴടക്കേണ്ടത് സെമി ഉറപ്പിക്കാന്‍ അനിവാര്യമാണ്. ഓസ്ട്രേലിയയാകട്ടെ ഇന്ത്യയോട് മാത്രമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ തോറ്റത്.

click me!