പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇനിയുള്ള കളികള്‍ മന:പൂര്‍വം തോറ്റുകൊടുക്കും; വിചിത്ര ആരോപണവുമായി മുന്‍ പാക് താരം

By Web TeamFirst Published Jun 27, 2019, 9:32 PM IST
Highlights

പാക്കിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് മന:പൂര്‍വം തോറ്റുകൊടുക്കുമെന്ന വിചിത്ര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് പുറമെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം. ഈ ഘട്ടത്തില്‍ 30ന് നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാക്കിസഥാന്റെ സെമി സാധ്യത വര്‍ധിക്കുകയും ചെയ്യും.

എന്നാല്‍ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നത് തടയാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് മന:പൂര്‍വം തോറ്റുകൊടുക്കുമെന്ന വിചിത്ര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ഇംഗ്ലണ്ടിനെതിരെ മാത്രമല്ല ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യ മോശമായി കളിക്കാന്‍ സാധ്യതയുണ്ടെന്നും തോറ്റുകൊടുക്കാന്‍ സാധ്യതയുണ്ടെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ബാസിത് അലി പറഞ്ഞു.

Basit Ali reckons India will not want Pakistan to qualify for the semi-finals and may play poorly in their matches against Sri Lanka and Bangladesh 🙄 pic.twitter.com/vwg3oFnnpl

— Saj Sadiq (@Saj_PakPassion)

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിച്ച കളി എല്ലാവരും കണ്ടതാണ്. മന:പൂര്‍വമാണ് ഇന്ത്യ അഫ്ഗാനെതിരെ മോശം കളി കളിച്ചത്. ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ ഓസ്ട്രേലിയയും ഡേവിഡ് വാര്‍ണര്‍ എങ്ങനെയാണ് കളിച്ചതെന്നും നമ്മളെല്ലാവരും കണ്ടു. വാര്‍ണര്‍ ഇന്ത്യക്കെതിരെ മന:പൂര്‍വം മോശം പ്രകടനം നടത്തുകയായിരുന്നുവെന്നും ബാസിത് അലി ആരോപിച്ചു. നാലു മത്സരങ്ങള്‍ ബാക്കിയുള്ള പാക്കിസ്ഥാന് ഏഴ് പോയന്റാണുള്ളത്. ഇംഗ്ലണ്ടിനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊപ്പം സെമി സാധ്യത സജീവമാക്കിയ പാക്കിസ്ഥാന് പക്ഷെ മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിച്ചെ സെമിയിലെത്താനാവു.

click me!