പാക്കിസ്ഥാന് പതിഞ്ഞ തുടക്കം; ഭുവിയുടെ പരിക്കില്‍ ഇന്ത്യക്ക് ആശങ്ക

Published : Jun 16, 2019, 09:00 PM IST
പാക്കിസ്ഥാന് പതിഞ്ഞ തുടക്കം; ഭുവിയുടെ പരിക്കില്‍ ഇന്ത്യക്ക് ആശങ്ക

Synopsis

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് പതിഞ്ഞ തുടക്കം. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും പാക് ഓപ്പണര്‍മാരായ ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമനെയും പൂട്ടിയിട്ടതോടെ പാക്കിസ്ഥാന്റെ തുടക്കം മന്ദഗതിയിലായി.  


മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് പതിഞ്ഞ തുടക്കം. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും പാക് ഓപ്പണര്‍മാരായ ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമനെയും പൂട്ടിയിട്ടതോടെ പാക്കിസ്ഥാന്റെ തുടക്കം മന്ദഗതിയിലായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി ഫഖര്‍ സമനും 22 റണ്‍സോടെ ബാബര്‍ അസമും ക്രീസില്‍.

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍  ബൗളിംഗ് ഇടക്കു നിര്‍ത്തി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഭുവിയുടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ