ഇന്ത്യക്കെതിരായ സെഞ്ചുറി കൂട്ടുകെട്ട്; ജേസണ്‍ റോയിയും ബെയര്‍സ്റ്റോയും സ്വന്തമാക്കിയത് ചരിത്രനേട്ടം

By Web TeamFirst Published Jun 30, 2019, 8:55 PM IST
Highlights

സെഞ്ചുറിയടിച്ച ജോണി ബെയര്‍സ്റ്റോ മറ്റൊരു ചരിത്രനേട്ടവും ഇതൊടൊപ്പം സ്വന്തമാക്കി. ഇന്ത്യക്കെതിരെ ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് ഓപ്പണറുടെ ആദ്യ സെഞ്ചുറിയാണ് ബെയര്‍സ്റ്റോ ഇന്ന് കുറിച്ചത്.

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണിത്. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നതും ഇതാദ്യാണ്.

സെഞ്ചുറിയടിച്ച ജോണി ബെയര്‍സ്റ്റോ മറ്റൊരു ചരിത്രനേട്ടവും ഇതൊടൊപ്പം സ്വന്തമാക്കി. ഇന്ത്യക്കെതിരെ ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് ഓപ്പണറുടെ ആദ്യ സെഞ്ചുറിയാണ് ബെയര്‍സ്റ്റോ ഇന്ന് കുറിച്ചത്. 90 പന്തില്‍ സെഞ്ചുറിയിലെത്തിയ ബെയര്‍സ്റ്റോ 109 പന്തില്‍ 111 റണ്‍സെടുത്താണ് പുറത്തായത്. ലോകപ്പില്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും റോയ്-ബെയര്‍സ്റ്റോ സഖ്യം സ്വന്തമാക്കി.

1979 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട ഹെയ്ന്‍സും ചേര്‍ന്ന് നേടിയ 138 റണ്‍സിന്റെ റെക്കോര്‍ഡാണ് റോയ്-ബെയര്‍സ്റ്റോ സഖ്യം ഇന്ന് മറികടന്നത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി റോയ്-ബെയര്‍സ്റ്റോ സഖ്യം നേടുന്ന രണ്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്.

click me!