
സതാംപ്ടണ്‍: ദക്ഷിണാഫ്രിക്ക-ഇന്ത്യ ലോകകപ്പ് പോരാട്ടത്തിലെ വിജയിയെ പ്രവചിച്ച് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം മൈക്കല്‍ വോണ്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് തുടങ്ങും മുമ്പാണ് വോണ്‍ മത്സരത്തില്‍ ഇന്ത്യ അനായാസം ജയിക്കുമെന്ന പ്രവചിച്ചത്. ഇതോടെ മത്സരം തുടങ്ങും മുമ്പെ പ്രവചനവുമായി എത്തിയ മൈക്കല്‍ വോണിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.
ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞതോടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ ഡൂപ്ലെസി, ഫെഹ്‌ലുക്കാവോ, ക്രിസ് മോറിസ് എന്നിവരുടെ ഇന്നിംഗ്സുകളാണ് കരകയറ്റിയത്.