അവര്‍ രണ്ടുപേരുമാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെന്ന് ഹാഷിം അംല

By Web TeamFirst Published Jun 6, 2019, 8:29 PM IST
Highlights

തുടര്‍ച്ചായയ മൂന്ന് തോല്‍വികള്‍ക്ക് ടീം അംഗങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. എവിടെയാണ് പിഴച്ചതെന്ന് വിലയിരുത്തണം. അതിനനുസരിച്ച് വരും മത്സരങ്ങളില്‍ തന്ത്രങ്ങളിലും സമീപനത്തിലും മാറ്റം വരുത്തും.

സതാംപ്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേസ് ബൗളര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല. ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമാണ് നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെന്ന് അംല പറഞ്ഞു. രണ്ടുപേര്‍ക്കും പേസും കൃത്യതയും മത്സരത്തിലെ ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്യാനുള്ള പ്രതിഭയുമുണ്ട്. ഇരവരും ടീമിലുള്ളത് ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഭാഗ്യമാണെന്നും അംല പറഞ്ഞു.

അംലയെ ബൂമ്ര നിരവധി തവണ പുറത്താക്കിയിട്ടുള്ള കാര്യം ഇന്നലെ ഇന്ത്യക്കെതിരെ ഇറങ്ങിയപ്പോള്‍ മനസിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്നലത്തെ മത്സരത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നകാര്യം തിരിച്ചറിയാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ലെന്നും അംല പറഞ്ഞു. പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്ന് കരുതിയാണ് ഒരു ഇടംകൈയന്‍ സ്പിന്നറെ ടീമിലെടുത്തത്. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ അത് പേസ് ബൗളര്‍മാരെ സഹായിക്കുന്ന പിച്ചായി.

തുടര്‍ച്ചായയ മൂന്ന് തോല്‍വികള്‍ക്ക് ടീം അംഗങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. എവിടെയാണ് പിഴച്ചതെന്ന് വിലയിരുത്തണം. അതിനനുസരിച്ച് വരും മത്സരങ്ങളില്‍ തന്ത്രങ്ങളിലും സമീപനത്തിലും മാറ്റം വരുത്തും.തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോറ്റതില്‍ നിരാശയുണ്ടെന്നും അംല പറഞ്ഞു. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ അംലയുടെയും ക്വിന്റണ്‍ ഡീ കോക്കിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയത് ബൂമ്രയായിരുന്നു.

click me!