വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ടോസ്; മാറ്റങ്ങളുമായി ഇരു ടീമും

By Web TeamFirst Published Jun 17, 2019, 2:56 PM IST
Highlights

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ടോണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ബംഗ്ലാദേശ് ടീമില്‍ മിഥുന് പകരം ലിറ്റണ്‍ ദാസ് ടീമിലെത്തിയപ്പോള്‍ വിന്‍ഡീസ് ടീമില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന് പകരം ഡാരന്‍ ബ്രാവോ അന്തിമ ഇലവനിലെത്തി.

4 കളികളില്‍ നിന്ന് ഒരു ജയം വീതമുള്ള വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനും സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.  പാകിസ്ഥാനോട് വിജയിച്ചും ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയമേറ്റുവാങ്ങിയുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അട്ടിമറി വിജയവും ന്യൂസിലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടും ശ്രിലങ്കയ്ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചുമാണ് ബംഗ്ലാദേശ് എത്തുന്നത്. അതിനാല്‍ ഇരുവര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

click me!