ഇതിലും മികച്ച യോര്‍ക്കര്‍ സ്വപ്നങ്ങളില്‍ മാത്രം; ഇതാ ഷക്കീബിനെ വീഴ്ത്തിയ ബൂമ്ര സ്പെഷല്‍

Published : May 29, 2019, 03:35 PM IST
ഇതിലും മികച്ച യോര്‍ക്കര്‍ സ്വപ്നങ്ങളില്‍ മാത്രം; ഇതാ ഷക്കീബിനെ വീഴ്ത്തിയ ബൂമ്ര സ്പെഷല്‍

Synopsis

ആദ്യം സൗമ്യ സര്‍ക്കാരിനെ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച ബൂമ്ര തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വിശ്വസ്തനായ ഷക്കീബ് അല്‍ ഹസന്റെ മിഡില്‍ സ്റ്റംപിളക്കി.

കാര്‍ഡിഫ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 360 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മികച്ച തുടക്കമിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അട്ടിമറി ഭീഷണി മണത്തതാണ്. ഓപ്പണിംഗ് വിക്കറ്റില്‍ ബൂമ്രയെയും ഷമിയെയും ഭുവനേശ്വറിനെയും അനായാസം നേരിട്ട ബംഗ്ലാ ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാരും ലിറ്റണ്‍ ദാസും ഇന്ത്യക്ക് ചെറിയ ആശങ്ക സമ്മാനിച്ചപ്പോഴാണ് ബൂമ്ര കടുവകളുടെ തലക്കടിച്ചത്.

ആദ്യം സൗമ്യ സര്‍ക്കാരിനെ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച ബൂമ്ര തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വിശ്വസ്തനായ ഷക്കീബ് അല്‍ ഹസന്റെ മിഡില്‍ സ്റ്റംപിളക്കി. 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടായി. 25 റണ്‍സ് വിട്ടുകൊടുത്ത് ബൂമ്ര രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ