ഇടംകൈ കോലിക്ക് വീണ്ടും വിനയായി; സെമിയില്‍ വീണ്ടും ആ ചരിത്രം ആവര്‍ത്തിച്ചു

By Web TeamFirst Published Jul 10, 2019, 6:14 PM IST
Highlights

2011ലെ ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്തായത് വഹാബ് റിയാസിന്റെ പന്തിലായിരുന്നു. 11 റണ്‍സായിരുന്നു അന്ന് കോലി നേടിയത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു റണ്ണെടുത്ത് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇത്തവണയും വിനയായത് ഇടംകൈയന്‍ പേസര്‍. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇന്ന് കോലി പുറത്തായത്. ഇത് മൂന്നാം തവണയാണ് കോലി ലോകകപ്പിന്റെ സെമിയില്‍ ഇടം കൈയന്‍ പേസറുടെ പന്തില്‍ പുറത്താവുന്നത്.

2011ലെ ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്തായത് വഹാബ് റിയാസിന്റെ പന്തിലായിരുന്നു. 11 റണ്‍സായിരുന്നു അന്ന് കോലി നേടിയത്. 2015ലെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ കോലി വീണത് മറ്റൊരു ഇടം കൈയന്‍ പേസറുടെ പന്തില്‍. മിച്ചല്‍ ജോണ്‍സണായിരുന്നു ഇത്തവണ കോലിയെ വീഴ്ത്തിയത്. ഒരു റണ്ണായിരുന്നു കോലിയുടെ സമ്പാദ്യം.

ഇത്തവണ ന്യൂസിലന്‍ഡിനെതിരെ കോലി വീണതും ട്രെന്റ് ബോള്‍ട്ടിന്റെ ഇന്‍സ്വിംഗറില്‍. ഒരു റണ്ണായിരുന്നു കോലി നേടിയത്. കോലി ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യു ചെയ്തെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ  കോലി പുറത്തായതാകട്ടെ ഇടം കൈയന്‍ പേസറായ മുഹമ്മദ് അമീറിന്റെ പന്തിലും.

click me!