പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലയില്‍; രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി

By Web TeamFirst Published Jun 16, 2019, 5:12 PM IST
Highlights

ലോകകപ്പിലെ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 31 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 31 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (102), ക്യാപ്റ്റന്‍ വിരാട് (16) കോലിയുമാണ് ക്രീസില്‍. ശിഖര്‍ ധവാന് പകരം ഓപ്പണറുടെ റോളിലെത്തിയ കെ.എല്‍ രാഹുലി (57)ന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 

ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. 85 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രാഹുല്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. 

മധ്യനിരയില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. എന്നാല്‍ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് തീരുമാനിക്കുക. ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. യൂസ്വേന്ദ്ര ചാഹലിനൊപ്പം കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍.

click me!