
ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായാണ് ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. എട്ടില്‍ ആറ് മത്സരങ്ങള്‍ ജയിച്ച് 13 പോയിന്‍റുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ്. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.
ബര്‍മിംഗ്‌ഹാമിലെ ത്രസിപ്പിക്കുന്ന ജയത്തോടെ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയാണ് മുന്‍ താരങ്ങളും ആരാധകരും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ(104 റണ്‍സ്) സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 314 റണ്‍സ് നേടി. രാഹുല്‍ 77 റണ്‍സും പന്ത് 48 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ ഷാക്കിബും(66) സെഫുദ്ദീനും(51) ബംഗ്ലാദേശിനായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബുമ്ര നാലും പാണ്ഡ്യ മൂന്നും ഭുവിയും ഷമിയും ചഹാലും ഓരോ വിക്കറ്റും വീഴ്‌ത്തി.