ഇന്ത്യ- പാക് മത്സരവും വെള്ളത്തിലാവുമോ..? തകര്‍പ്പന്‍ ട്രോളുമായി ഷൊയ്ബ് അക്തര്‍

Published : Jun 14, 2019, 10:50 PM ISTUpdated : Jun 14, 2019, 10:52 PM IST
ഇന്ത്യ- പാക് മത്സരവും വെള്ളത്തിലാവുമോ..? തകര്‍പ്പന്‍ ട്രോളുമായി ഷൊയ്ബ് അക്തര്‍

Synopsis

മഴ കാരണം ഇപ്പോള്‍ തന്നെ ലോകകപ്പ് ക്രിക്കറ്റില്‍ നാല്  മത്സരങ്ങള്‍ നഷ്ടമായി. മഴ കാരണം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പും ഇതുതന്നെ. എല്ലാവരും ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്കാണ്.

ലണ്ടന്‍: മഴ കാരണം ഇപ്പോള്‍ തന്നെ ലോകകപ്പ് ക്രിക്കറ്റില്‍ നാല്  മത്സരങ്ങള്‍ നഷ്ടമായി. മഴ കാരണം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പും ഇതുതന്നെ. എല്ലാവരും ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്കാണ്. ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം. മഴ പെയത് മത്സരം മുടങ്ങരുതെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. മത്സരത്തിന് മുമ്പ് ഒരു ഒരു ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. 

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തെ ഇംഗ്ലണ്ടിലെ കാലാവാസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അക്തര്‍ ട്രോള്‍ ഇറക്കിയിരിക്കുന്നത്. ചിത്രത്തില്‍ ടോസിട്ട ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും മടങ്ങുന്നതാണ് കാണിക്കുന്നത്. എന്നാല്‍ വെള്ളം മൂടിക്കെട്ടിയ ഗ്രൗണ്ടില്‍ കൂടി ഇരുവരും നീന്തി കരയ്ക്ക് വരുന്നതാണ് കാണിക്കുന്നത്. പിന്നാലെ ഒരു സ്രാവ് അക്രമിക്കാന്‍ വരുന്നതും ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഞായറാഴ്ച മിക്കവാറും ഇങ്ങനെയായിരിക്കുമെന്നും അക്തര്‍ ക്യാപ്ഷനില്‍ നല്‍കിയിട്ടുണ്ട്. അക്തറിന്റെ ട്വീറ്റ് കാണാം...

ലോകകപ്പിന്റെ കാലാവസ്ഥയില്‍ ആരാധകര്‍ നിരാശയിലാണ്. പലരും റിസര്‍വ് ഡേ വേണമായിരുന്നുവെന്നും ആവശ്യപ്പെടുന്നുണ്ട്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ