പോണ്ടിംഗിനെ മറികടന്നു; ഇനി റെക്കോര്‍ഡ് റൂട്ടിന്‍റെ 'കൈകളില്‍'

By Web TeamFirst Published Jul 11, 2019, 6:20 PM IST
Highlights

ഒരു ലോകകപ്പില്‍ കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡര്‍ എന്ന നേട്ടം ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിന്. 
 

ലണ്ടന്‍: ലോകകപ്പില്‍ ബാറ്റിംഗിലെ മികവ് ഫീല്‍ഡിംഗിലും തുടരുന്ന ഇംഗ്ലീഷ് താരം ജോ റൂട്ടിന് റെക്കോര്‍ഡ്. ഒരു ലോകകപ്പില്‍ കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡറെന്ന നേട്ടത്തില്‍(12 ക്യാച്ചുകള്‍) ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനെ റൂട്ട് മറികടന്നു. പോണ്ടിംഗ് 2003 ലോകകപ്പില്‍ 11 ക്യാച്ചെടുത്തിരുന്നു.

സെമിയില്‍ ആദില്‍ റഷീദിന്‍റെ പന്തില്‍ പാറ്റ് കമ്മിന്‍സിനെ പിടികൂടിയതോടെയാണ് റെക്കോര്‍ഡ് റൂട്ടിന്‍റെ കൈകളിലായത്. ഈ ലോകകപ്പില്‍ 10 ക്യാച്ചുകളെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസാണ് മൂന്നാമത്. ലോകകപ്പില്‍ ബാറ്റിംഗില്‍ മിന്നും ഫോമിലാണ് റൂട്ട്. ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് അടിച്ചെടുത്തത് 500 റണ്‍സ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് റൂട്ട്. 

click me!