വില്യംസണ്‍ എക്കാലത്തെയും മികച്ച കിവീസ് താരം; പ്രശംസിച്ച് ഇതിഹാസം

Published : Jun 22, 2019, 03:28 PM IST
വില്യംസണ്‍ എക്കാലത്തെയും മികച്ച കിവീസ് താരം; പ്രശംസിച്ച് ഇതിഹാസം

Synopsis

ന്യൂസീലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ഏകദിന താരമാണ് കെയ്‌ന്‍. അത് എന്തുകൊണ്ടെന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഇന്നിംഗ്‌സ് തെളിയിക്കുന്നതായി വെട്ടോറി.

ലണ്ടന്‍: ന്യൂസീലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ഏകദിന താരം കെയ്‌ന്‍ വില്യംസനാണെന്ന് ഇതിഹാസ താരം ഡാനിയേല്‍ വെട്ടോറി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 138 പന്തില്‍ 106 റണ്‍സുമായി വില്യംസണ്‍ കിവീസിനെ ജയിപ്പിച്ചതിന് പിന്നാലെയാണ് മുന്‍ സ്‌പിന്നറുടെ പ്രതികരണം.

'ന്യൂസീലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ഏകദിന താരമാണ് കെയ്‌ന്‍. അത് എന്തുകൊണ്ടെന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഇന്നിംഗ്‌സ് തെളിയിക്കുന്നു. കെയ്‌ന്‍ ഇപ്പോള്‍ തന്നെ ഇതിഹാസമാണ്, കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കിവീസ് താരങ്ങളുടെ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം തകരും. അത്രത്തോളം മികച്ച താരമാണ് കെയ്‌ന്‍ എന്നും' വെട്ടോറി ഐസിസിയിലെ കോളത്തിലെഴുതി.

ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ് ന്യൂസീലന്‍ഡ് നായകന്‍. നാല് മത്സരങ്ങളില്‍ നിന്ന് 225 റണ്‍സാണ് വില്യംസണിന്‍റെ സമ്പാദ്യം. കരിയറില്‍ 143 ഏകദിനങ്ങളില്‍ നിന്ന് 47.38 ശരാശരിയില്‍ 5780 റണ്‍സ് വില്യംസണ്‍ നേടിയിട്ടുണ്ട്. 12 സെഞ്ചുറികളും 38 അര്‍ദ്ധ സെ‌ഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ