സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി

Published : Jun 11, 2019, 05:14 PM IST
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി

Synopsis

പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയിനിസിന് കളിക്കാനാവില്ല. 

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് കനത്ത ആഘാതം. പരിക്കേറ്റ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് പാക്കിസ്ഥാനെതിരെ കളിക്കില്ല. എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് താരം പുറത്തായിട്ടില്ല. 

ഓവലില്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പാക്കിസ്ഥാനെതിരെ സ്റ്റോയിനിസിന് പകരക്കാരനായി ഷോണ്‍ മാര്‍ഷ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സന്‍, ജാസന്‍ ബെഹ്‌റെന്‍‌ഡോര്‍ഫ്, നഥാന്‍ ലിയോണ്‍ എന്നിവരില്‍ ഒരു താരത്തിന് അവസരം ലഭിക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് താരത്തിന്‍റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും.

സ്റ്റോയിനിസ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായാല്‍ മിച്ചല്‍ മാര്‍ഷിനെ ടീമിലേക്ക് തിരികെ വിളിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കരാറില്‍ നിന്ന് ഈ വര്‍ഷാദ്യം മാര്‍ഷ് പുറത്തായിരുന്നു. 2018 ജനുവരിയിലാണ് മിച്ചല്‍ മാര്‍ഷ് അവസാനമായി ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയന്‍ എ ടീമിന്‍റെ ഇംഗ്ലീഷ് പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തുന്നുണ്ട് മിച്ചല്‍ മാര്‍ഷ്. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ