അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ച പാക് വീഡിയോ; ഇന്ത്യന്‍ മറുപടി അതുക്കും മേലെ..!

Published : Jun 15, 2019, 09:01 PM ISTUpdated : Jun 15, 2019, 09:04 PM IST
അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ച പാക് വീഡിയോ; ഇന്ത്യന്‍ മറുപടി അതുക്കും മേലെ..!

Synopsis

ഇന്ത്യൻ യുട്യൂബ് ചാനല്‍ വി സെവൻ പിക്ചേഴ്സാണ് ഇതിന് രസകരമായി മറുപടി നല്‍കിയത്. 

ദില്ലി: വിംഗ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ച പാക് ചാനലിന് മറുപടിയുമായി ഇന്ത്യയുടെ മോക്കാ മോക്കാ പരസ്യം. ക്രിക്കറ്റിനോളം ഇന്ത്യക്ക് പ്രിയപ്പെട്ടതാണ് അഭിനന്ദൻ വര്‍ധമാനെന്ന് സൂചിപ്പിക്കുന്നതാണ് ഈ മറുപടി പരസ്യം. പാകിസ്ഥാൻ ചാനല്‍ ജാസ് ടിവിയാണ് അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ച് പരസ്യമിറക്കിയത്.ലോകകപ്പ് തങ്ങള്‍ക്ക് തന്നെയെന്നായിരുന്നു ഈ ചായക്കപ്പ് തിരികെ വാങ്ങിയതിലൂടെ ഉദ്ദേശിച്ചത്. 

ഇന്ത്യൻ യുട്യൂബ് ചാനല്‍ വി സെവൻ പിക്ചേഴ്സാണ് ഇതിന് രസകരമായി മറുപടി നല്‍കിയത്. അച്ഛനായി ഇന്ത്യ. മകൻ പാകിസ്ഥാനും. പാകിസ്ഥാനനെതിരെ തോല്‍ക്കുമ്പോള്‍ മുഖം മറക്കാനാണ് കര്‍ച്ചീഫെന്ന് മറുപടിയും. പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടേത് പോലെ ഷേവ് ചെയ്ത് തരണമെന്ന് ബാര്‍ബറോട് ആവശ്യപ്പെടുന്നു.

എന്നാല്‍ ബാര്‍ബര്‍ പാകിസ്ഥാനിയുടെ മുഖത്ത് വരച്ച് വയ്ക്കുന്നത് അഭിനന്ദന്‍ സ്റ്റെല്‍ മീശയും. സുഹൃത്തുക്കള്‍ കളിയാക്കുമെന്ന് പറഞ്ഞപ്പോള്‍ മുഖം മറയ്ക്കാനായി ഈ കര്‍ച്ചീഫ് തിരികെ നല്‍കുകയാണ്. അഭിനന്ദൻ വര്‍ധമാന്‍റെ ചായക്കപ്പിന് മാത്രമേ പാകിസ്ഥാന് അര്‍ഹതയുള്ളൂവെന്നും ലോകകപ്പ് ഇന്ത്യക്കാണെന്നും പറഞ്ഞുവെക്കുകയാണ് ഈ പരസ്യം.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ