മായങ്കിനെ ഉള്‍പ്പെടുത്തിയ തീരുമാനം; ആശങ്ക രേഖപ്പെടുത്തി കൈഫ്

Published : Jul 02, 2019, 03:41 PM ISTUpdated : Jul 02, 2019, 04:18 PM IST
മായങ്കിനെ ഉള്‍പ്പെടുത്തിയ തീരുമാനം; ആശങ്ക രേഖപ്പെടുത്തി കൈഫ്

Synopsis

സ്ഥിരമായി ഇന്ത്യന്‍ കുപ്പായത്തില്‍ മായങ്ക് കളിക്കാത്തതാണ് കൈഫിനെ ആകുലപ്പെടുത്തുന്നത്. 

ലണ്ടന്‍: പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ കുപ്പായത്തില്‍ സ്ഥിരമായി മായങ്ക് കളിക്കാത്തതാണ് കൈഫിനെ ആകുലപ്പെടുത്തുന്നത്.

 

'മായങ്ക് തുടര്‍ച്ചയായി ഇന്ത്യക്കായി കളിക്കുന്നുണ്ടോ എന്നത് മാത്രമാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. ഋഷഭ് പന്തിന്‍റെ കാര്യത്തിലും ഇതേ നിലപാടാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാനമായി ഒരു പ്രഷര്‍ ഗെയിം കളിച്ചത്. അതിനാല്‍ ലോകകപ്പ് സമ്മര്‍ദം താരം എങ്ങനെ കൈകാര്യം ചെയ്യുമെന്നും' ഒരു പരിപാടിക്കിടെ കൈഫ് ചോദിച്ചു. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല മായങ്ക് അഗര്‍വാള്‍. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള അമ്പാട്ടി റായുഡുവിനെ മറികടന്നാണ് മായങ്കിനെ സെലക്‌ടര്‍മാര്‍ ശങ്കറിന് പകരക്കാരനായി പരിഗണിച്ചത്. നാലാം നമ്പറില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റായുഡു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ