ലോകകപ്പില്‍ ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍; നിര്‍ദേശവുമായി സച്ചിന്‍

Published : May 23, 2019, 10:59 AM IST
ലോകകപ്പില്‍ ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍; നിര്‍ദേശവുമായി സച്ചിന്‍

Synopsis

വിരാട് കോലി മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ധോണി അ‍ഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സച്ചിന്‍ പറഞ്ഞു. ഏറെ ചര്‍ച്ചയായ നാലാം നമ്പറില്‍ ആര് ഇറങ്ങുന്നു എന്നതിന് വലിയ പ്രസക്തിയില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.  

മുംബൈ: ഏകദിന ലോകകപ്പില്‍ എം എസ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങണമെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രോഹിത് ശര്‍മയും ശീഖര്‍ ധവാനും ഓപ്പണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം.

വിരാട് കോലി മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ധോണി അ‍ഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സച്ചിന്‍ പറഞ്ഞു. ഏറെ ചര്‍ച്ചയായ നാലാം നമ്പറില്‍ ആര് ഇറങ്ങുന്നു എന്നതിന് വലിയ പ്രസക്തിയില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

ധോണിക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഹര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണം. അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയാല്‍ മത്സരം അവസാന ഓവറിലേക്ക് നീട്ടാനും ഹര്‍ദ്ദിക്ക് പാണ്ഡ്യക്കൊപ്പം അടിച്ചു തകര്‍ക്കാനും ധോണിക്കാവുമെന്നും സച്ചിന്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ