ബൂമ്രയെ അനുകരിച്ച് മുത്തശ്ശി; നെഞ്ചേറ്റി ആരാധകര്‍

Published : Jul 13, 2019, 08:26 PM ISTUpdated : Jul 13, 2019, 08:32 PM IST
ബൂമ്രയെ അനുകരിച്ച് മുത്തശ്ശി; നെഞ്ചേറ്റി ആരാധകര്‍

Synopsis

വിക്കറ്റ് സ്വന്തമാക്കുന്നതില്‍ ഉപരി റണ്‍സ് വഴങ്ങാതിരിക്കാനുള്ള ബൂമ്രയുടെ കഴിവാണ് താരത്തെ ലോകത്തെ നമ്പര്‍ വണ്‍ ആക്കുന്നത്. ലോകകപ്പിന്‍റെ സെമിയില്‍ പുറത്തായെങ്കിലും ബൂമ്ര തന്‍റെ പ്രതിഭ ലോക വേദിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനാണ് പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്ര. ലോകകപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളും എറിഞ്ഞിട്ടു. വിക്കറ്റ് സ്വന്തമാക്കുന്നതില്‍ ഉപരി റണ്‍സ് വഴങ്ങാതിരിക്കാനുള്ള ബൂമ്രയുടെ കഴിവാണ് താരത്തെ ലോകത്തെ നമ്പര്‍ വണ്‍ ആക്കുന്നത്.

ലോകകപ്പിന്‍റെ സെമിയില്‍ പുറത്തായെങ്കിലും ബൂമ്ര തന്‍റെ പ്രതിഭ ലോക വേദിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്. ഇപ്പോള്‍ ബൂമ്രയുടെ ബൗളിംഗ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഒരു ചെറിയ ഫുട്ബോളുമായി ബൂമ്രയുടെ റണ്‍അപ്പ് അനുകരിക്കാനുള്ള ശ്രമമാണ് മുത്തശ്ശി നടത്തിയത്. എന്തായാലും ആരാധകര്‍ എല്ലാം ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ