ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച തുടക്കത്തിന് ശേഷം പാക്കിസ്ഥാന് തകര്‍ച്ച

By Web TeamFirst Published Jun 23, 2019, 5:36 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്.

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. ബാബര്‍ അസം (38), ഹാരിസ് സൊഹൈല്‍ (6) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (44), ഫഖര്‍ സമാന്‍ (44), മുഹമ്മദ് ഹഫീസ് (20) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫഖറിനെ പുറത്താക്കി താഹിര്‍ ബ്രേക്ക് ത്രൂ നല്‍കി. 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റ് കൂടി പാക്കിസ്ഥാന് നഷ്ടമായി. താഹിര്‍ ഹാഷിം അംലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 

30ാം ഓവറിന്റെ അവസാന പന്തില്‍ ഹഫീസും പവലിയനിലേക്ക് തിരിച്ചെത്തിയത് പാക്കിസ്ഥാന് തിരിച്ചടിയായി. മാര്‍ക്രാമിന്റെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു ഹഫീസ്.
 

click me!