യുവ താരത്തിന് പരിക്ക്; നാളെ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി

Published : May 30, 2019, 08:45 PM ISTUpdated : May 30, 2019, 08:46 PM IST
യുവ താരത്തിന് പരിക്ക്; നാളെ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി

Synopsis

നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ കളിച്ചേക്കില്ല. 27കാരന്‍ പൂര്‍ണമായും ഫിറ്റല്ലെന്നാണ് ഇപ്പോല്‍ പുറത്ത് വരുന്ന വിവരം. ലോകകപ്പിനായി പ്രഖ്യാപിച്ച ആദ്യ പാക് സംഘത്തില്‍ ആമിര്‍ ഉണ്ടായിരുന്നില്ല.

ലണ്ടന്‍: നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ കളിച്ചേക്കില്ല. 27കാരന്‍ പൂര്‍ണമായും ഫിറ്റല്ലെന്നാണ് ഇപ്പോല്‍ പുറത്ത് വരുന്ന വിവരം. ലോകകപ്പിനായി പ്രഖ്യാപിച്ച ആദ്യ പാക് സംഘത്തില്‍ ആമിര്‍ ഉണ്ടായിരുന്നില്ല. പിന്നീട് താരത്തെ ലോകകപ്പ് ടീമിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം സര്‍ഫറാസിനും സംഘത്തിനും തിരിച്ചടിയാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നേരത്തെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലേക്കാണ് ആമിറിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചിക്കന്‍പോക്‌സ് കാരണം താരത്തിന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരം കളിച്ചിുന്നു ആമിര്‍. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആമിറിനായിരുന്നില്ല.

നാളെ നോട്ടിങ്ഹാമിലാണ് പാക്കിസ്ഥാന്റെ മത്സരം. കഴിഞ്ഞ 15 ഏകദിനങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് ആമിറിന് നേടാന്‍ സാധിച്ചിരുന്നത്. ഇതുവരെ 51 ഏകദിനങ്ങള്‍ കളിച്ച ആമിറിന്റെ അക്കൗണ്ടില്‍ 60 വിക്കറ്റുകളുണ്ട്. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ