പാക്കിസ്ഥാന് ജീവന്മരണ പോരാട്ടം; ടോസ് നേടി അഫ്ഗാന്‍

By Web TeamFirst Published Jun 29, 2019, 2:45 PM IST
Highlights

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച സംഘത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് പാക് സംഘം ഇറങ്ങുന്നത്. എന്നാല്‍, അഫ്ഗാന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. സദ്രാന് പകരം ഹമീദ് ടീമിലെത്തി. പാക്കിസ്ഥാന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമാണ്

ലീഡ്സ്: ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്ന പാക്കിസ്ഥാന് അഫ്ഗാനെതിരെ ടോസ് നഷ്ടമായി. ലീഡ്സില്‍ ടോസ് ലഭിച്ച അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാക്കിസ്ഥാനെ സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും ബാറ്റിംഗ് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ മികച്ച സ്കോറാണ് ലക്ഷ്യമിടുന്നതെന്ന് ടോസ് നേടിയ ശേഷം അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ് പ്രതികരിച്ചു.

എന്നാല്‍, ടോസ് നഷ്ടമായത് തിരിച്ചടിയാകില്ലെന്നാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെങ്കിലും ചേസ് ചെയ്യുന്നതില്‍ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച സംഘത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് പാക് പട ഇറങ്ങുന്നത്. എന്നാല്‍, അഫ്ഗാന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. സദ്രാന് പകരം ഹമീദ് ടീമിലെത്തി. പാക്കിസ്ഥാന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമാണ്.

അഫ്ഗാനിസ്ഥാനെതിരെ തോറ്റാല്‍ പാക് പടയുടെ സെമിസാധ്യത മങ്ങും. ഇന്നത്തേതും കൂട്ടി രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇത് രണ്ടും ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം. ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കാനും പ്രാര്‍ത്ഥിക്കണം.

അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും. ഇതില്‍ ശ്രീലങ്ക ഇന്നലെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പാക് പ്രതീക്ഷകള്‍ വാനോളമാണ്. അജയ്യരായി വന്ന ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ എത്തുമ്പോള്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ദുഖത്തിലാണ് അഫ്ഗാന്‍ സംഘം ഇറങ്ങുന്നത്.

ടീം ഇങ്ങനെ:

പാക്കിസ്ഥാന്‍:  Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Haris Sohail, Sarfaraz Ahmed(w/c), Imad Wasim, Shadab Khan, Wahab Riaz, Mohammad Amir, Shaheen Afridi

അഫ്ഗാനിസ്ഥാന്‍: Gulbadin Naib(c), Rahmat Shah, Hashmatullah Shahidi, Asghar Afghan, Mohammad Nabi, Samiullah Shinwari, Najibullah Zadran, Ikram Ali Khil(w), Rashid Khan, Hamid Hassan, Mujeeb Ur Rahman
 

click me!