സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍; ടോസ് നേടി ന്യുസിലന്‍ഡ്

Published : Jun 26, 2019, 03:45 PM ISTUpdated : Jun 26, 2019, 04:11 PM IST
സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍; ടോസ് നേടി ന്യുസിലന്‍ഡ്

Synopsis

ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ആഘോഷിക്കുകയും ചെയ്യാം. ഇതോടെ വന്‍ സ്കോര്‍ പടുത്തുയര്‍ത്തി പാക്കിസ്ഥാന് മേല്‍ ആഘാതം ഏല്‍പ്പിക്കുകയാണ് കെയ്ന്‍ വില്യംസണിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം

ബിര്‍മിംഗ്ഹാം: അവസാന നാലില്‍ എത്തുകയെന്ന ലക്ഷ്യവുമായി നിര്‍ണായക പോരാട്ടത്തിന് കിവീസിനെതിരെ ഇറങ്ങുന്ന പാക്കിസ്ഥാന്‍ ആദ്യ ബൗള്‍ ചെയ്യും. ടോസ് നേടിയ ന്യുസിലന്‍ഡ് നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ആഘോഷിക്കുകയും ചെയ്യാം.

ഇതോടെ വന്‍ സ്കോര്‍ പടുത്തുയര്‍ത്തി പാക്കിസ്ഥാന് മേല്‍ ആഘാതം ഏല്‍പ്പിക്കുകയാണ് കെയ്ന്‍ വില്യംസണിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. ലോകകപ്പില്‍ ന്യുസിലന്‍ഡിനെതിരെ വ്യക്തമായ മുന്‍തൂക്കം ഉള്ളതാണ് സര്‍ഫറാസ് അഹമ്മദിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നത്.  

ലോകകപ്പില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ആറിലും ന്യുസിലന്‍ഡ് രണ്ട് മത്സരത്തിലുമാണ് ജയം നേടിയിട്ടുള്ളത്. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടെങ്കിലും ഓവര്‍ വെട്ടിച്ചുരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയം നേടിയ മത്സരത്തിലെ അതേ ടീമിനെ ഇരു സംഘങ്ങളും നിലനിര്‍ത്തിയിട്ടുണ്ട്. 

ന്യുസിലന്‍ഡ് ടീം: Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult

പാക്കിസ്ഥാന്‍ ടീം: Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Haris Sohail, Sarfaraz Ahmed(w/c), Imad Wasim, Shadab Khan, Wahab Riaz, Mohammad Amir, Shaheen Afridi

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ