
ബ്രിസ്റ്റോള്‍: ലോകകപ്പില്‍ കനത്ത മഴയെ തുടര്‍ന്ന് പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം വൈകുന്നു. ബ്രിസ്റ്റോളില്‍ മണിക്കൂറുകളായി തുടരുന്ന മഴയില്‍ ടോസിടാന്‍ പോലും കഴിഞ്ഞിട്ടില്ല. മഴ മാറിയാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാനാണ് സാധ്യത. പോയിന്‍റ് പട്ടികയില്‍ ശ്രീലങ്ക ഏഴാമതും പാക്കിസ്ഥാന്‍ എട്ടാമതുമാണ്. രണ്ട് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയമാണ് ഇരുവര്‍ക്കുമുള്ളത്.