'ലോകകപ്പില്‍ ഇന്ത്യയെ തളയ്‌ക്കും'; വാക്‌പോരിന് തുടക്കമിട്ട് ഇന്‍സമാം

Published : May 27, 2019, 10:13 AM ISTUpdated : May 27, 2019, 10:15 AM IST
'ലോകകപ്പില്‍ ഇന്ത്യയെ തളയ്‌ക്കും'; വാക്‌പോരിന് തുടക്കമിട്ട് ഇന്‍സമാം

Synopsis

ചരിത്ര നിമിഷത്തിനായി പാക് ആരാധകര്‍ കാത്തിരിക്കുകയാണെന്ന് ഇന്‍സമാം. ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം. 

ലണ്ടന്‍: അവസാന ആറ് കളിയിലും തോറ്റെങ്കിലും ലോകകപ്പിൽ പാകിസ്ഥാൻ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണെന്ന് മുൻ താരവും മുഖ്യ സെലക്ടറുമായ ഇൻസമാം ഉള്‍ ഹഖ്. ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുമെന്നും ഇൻസമാം പറഞ്ഞു. ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല.

ലോകകപ്പിൽ ഇന്ത്യക്കെതിരെ തുടർച്ചയായി തോൽക്കുന്നതിൽ പാകിസ്ഥാൻ ആരാധകർ നിരാശരാണ്. ഇത്തവണ പാക് ടീം ചരിത്രം മാറ്റിയെഴുതും. ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഇൻസമാം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാൻ ലോകകപ്പിന് ഇറങ്ങുന്നത്. പാക്കിസ്‌താന്‍- ബംഗ്ലാദേശ് സന്നാഹ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെയും ഉപേക്ഷിക്കുകയും ചെയ്തു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ