സച്ചിനും പറയുന്നു, ഇന്ത്യയുടെ ആ തീരുമാനമാണ് തോല്‍വിയില്‍ കലാശിച്ചത്

By Web TeamFirst Published Jul 10, 2019, 10:09 PM IST
Highlights

ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.

എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ തോല്‍വിയില്‍ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍‍ഡുല്‍ക്കര്‍ പ്രതികരിച്ചിരിക്കുകയാണ്. എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്.

വിക്കറ്റുകള്‍ തുടരെ വീണ അത്തരമൊരു സാഹചര്യത്തില്‍  ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി മത്സരം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടത്. കളിയുടെ അവസാനം വരെ രവീന്ദ്ര ജഡേജയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി മത്സരം നിയന്ത്രിക്കുന്ന ധോണിയെ കാണാമായിരുന്നു. മികച്ച രീതിയില്‍ അദ്ദേഹം സിംഗിളുകള്‍ എടുത്ത് സ്ട്രെെക്ക് കെെമാറുകയും ചെയ്തുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

click me!