
ലണ്ടന്‍: പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെയായിരുന്നു മാലിക്കിന്റെ അവസാന മത്സരം. ടൂര്‍ണമെന്റിന്റെ സെമിയിലെത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞിരുന്നില്ല. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഉടനെയായിരുന്നു ഷാക്കിബിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഒരുമിച്ച് കളിച്ച എല്ലാ താരങ്ങള്‍ക്കും കൂടെ ജോലി ചെയ്ത പരിശീലകര്‍ക്കും സുഹൃത്തുകള്‍, കുടുംബം, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി ട്വിറ്ററിലെ വിരമിക്കല്‍ സന്ദേശത്തില്‍ മാലിക് വ്യക്തമാക്കി. ട്വീറ്റ് വായിക്കാം...
1999 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. പാക് ജേഴ്‌സിയില്‍ 287 മത്സരങ്ങള്‍ കളിച്ച മാലിക് 34.55 ശരാശരിയില്‍ 7534 റണ്‍സ് നേടി. 158 വിക്കറ്റും 37കാരന്റെ പേരിലുണ്ട്. ഒമ്പത് സെഞ്ചുറികളും 44 അര്‍ധ സെഞ്ചുറികളും കരിയറിലുണ്ടായിരുന്നു.
2001ല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും 2006ല്‍ ഇംഗ്ലണ്ടിനെതിരെ ട്വന്റി20യിലും മാലിക് അരങ്ങേറ്റം നടത്തി. നിരവധി പേരാണ് മാലിക്കിന് ആശംസ അറിയിച്ചത്...