ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം നിര്‍ബന്ധം; മറുവശത്ത് കിവീസ്

Published : Jun 19, 2019, 11:53 AM IST
ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം നിര്‍ബന്ധം; മറുവശത്ത് കിവീസ്

Synopsis

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി.

ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം. ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. ഇന്ന് പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടമോഹങ്ങള്‍ അവസാനിപ്പിക്കാം. 

പേസര്‍ ലുംഗി എന്‍ഗിഡി പരിക്ക് മാറി തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമാവും. ക്വിന്റണ്‍ ഡി കോക്കിന്റെയും ക്യാപ്റ്റന്‍ ഡുപ്ലെസിയുടെയും ഹാഷിം അംലയുടെയും ബാറ്റിനൊപ്പം ഇമ്രാന്‍ താഹിറിന്റെ സ്പിന്‍ പന്തുകളും നിര്‍ണായകമാവും. 

തോല്‍വി അറിയാതെ കുതിക്കുന്ന കിവീസ് നിരയില്‍ കാര്യങ്ങളെല്ലാം ഭദ്രം. ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, റോസ് ടൈലര്‍ എന്നിങ്ങനെ നീളുന്നു നിര. ബൗളിംഗില്‍ ട്രന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗ്യൂസനും മാറ്റ് ഹെന്റിയും ഫോമില്‍. ഓള്‍റൗണ്ട് കരുത്തമായി ജയിംസ് നീഷാമും മിച്ചല്‍ സാന്റ്‌നറും. കടലാസില്‍ കരുത്തര്‍ ന്യൂസിലന്‍ഡ് തന്നെ എന്നതില്‍ സംശമൊന്നുമില്ല. 

പേസ് ബൗളിംഗിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഉഗ്രന്‍ പോരാട്ടം ഉറപ്പ്. എഡ്ജ്ബാസ്റ്റണില്‍ അവസാന അഞ്ച് ഏകദിനത്തില്‍ മൂന്നിലുംരണ്ടാമത് ബാറ്റ് ചെയ്ത ടീമിനായിരുന്നു ജയം.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ