വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍; മത്സരത്തിന് മഴഭീഷണി

By Web TeamFirst Published Jul 1, 2019, 11:27 AM IST
Highlights

റിവര്‍സൈഡ് ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. മഴഭീഷണിയിലാണ് കളി നടക്കുന്നത്. 

ഡര്‍ഹാം: ലോകകപ്പിൽ ഇന്ന് വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഏറ്റുമുട്ടും. ഇരുടീമുകളും സെമികാണാതെ പുറത്തായതിനാൽ മത്സരഫലം നിർണായകമല്ല. റിവര്‍സൈഡ് ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. മഴഭീഷണിയിലാണ് കളി നടക്കുന്നത്. 

വിൻഡീസ് ഒരു കളിയിലും ശ്രീലങ്ക രണ്ട് കളിയിലും മാത്രമാണ് ഇതുവരെ ജയിച്ചത്. പോയിന്റ് പട്ടികയിൽ ശ്രീലങ്ക ഏഴാമതും വിൻഡീസ് ഒൻപതാമതുമാണ്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെയാണ് ലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. 

സാധ്യതാ ടീമുകള്‍ ഇങ്ങനെ

ശ്രീലങ്ക: Dimuth Karunaratne, Kusal Perera, Avishka Fernando, Kusal Mendis, Angelo Mathews, Jeevan Mendis/ Milinda Siriwardana, Dhananjaya de Silva, Thisara Perera, Isuru Udana, Suranga Lakmal, Lasith Malinga

വെസ്റ്റ് ഇന്‍ഡീസ്: Chris Gayle, Sunil Ambris, Shai Hope(w), Nicholas Pooran, Shimron Hetmyer, Jason Holder(c), Carlos Brathwaite, Fabian Allen, Kemar Roach, Sheldon Cottrell, Oshane Thomas, Evin Lewis, Darren Bravo, Ashley Nurse, Shannon Gabriel
 

click me!