
ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസുകാര്‍ക്ക് ഓരോ നിമിഷവും ആഘോഷമാണ്. ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം അത് കാണാം. ഐപിഎല്‍ മത്സരങ്ങളായാലും ട്വന്റി20 ലോകകപ്പായാലും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുണ്ടെങ്കില്‍ സംഭവം വര്‍ണാഭമായിരിക്കും. ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റും വ്യത്യസ്തമല്ല. ഏറെ ചര്‍ച്ച ചെയ്യുന്നത് ഷെല്‍ഡണ്‍ കോട്ട്‌റെലിന്റെ ആഘോഷമാണ്.
വിക്കറ്റ് നേടുമ്പോഴെല്ലാം കോട്ട്‌റെല്‍ സല്യൂട്ട് ചെയ്ത് കാണിക്കാറുണ്ട്. ഡ്രസ്സിങ് റൂമിന് നേരെ നോക്കിയാണ് കോട്ട്‌റെല്‍ സല്യൂട്ട് ചെയ്യുന്നത്. പട്ടാളക്കാരുടെ സല്യൂട്ടിന് സമാനമായ രീതിയിലാണ് കോട്ട്‌റെലിന്‍റെയും സല്യൂട്ട്. എന്നാല്‍ എന്താണ് ഇത്തരമൊരു ആഘോഷത്തിന്റെ കാരണമെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോള്‍ കാരണം കോട്ട്‌റെല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
കോട്ട്‌റെല്‍ തുടര്‍ന്നു... ''പട്ടാള ശൈലിയിലുള്ള സല്യൂട്ടാണിത്. ജമൈക്കന്‍ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനാണ് ഞാന്‍. അവരോടെ ബഹുമാനം കാണിക്കുന്നതിന് വേണ്ടിയാണ് ഈ ആഘോഷം. ഓരോ വിക്കറ്റ് നേടുമ്പോഴും ഞാനിത് ചെയ്യാറുണ്ട്. ആര്‍മിയില്‍ പരിശീലനത്തില്‍ ആയിരിക്കുമ്പോള്‍ ഞാനിത് സ്ഥിരം ചെയ്യാറുണ്ടായിരുന്നു.'' വിക്കറ്റ് ആഘോഷത്തിന്റെ വീഡിയോ കാണാം.
ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ലോകകപ്പ് മത്സരത്തില്‍ ഇപ്പോള്‍ തന്നെ കോട്ട്‌റെല്‍ രണ്ട് വിക്കറ്റ് നേടിക്കഴിഞ്ഞു. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് കോട്ട്‌റെല്‍ നേടിയത്.