
ടോന്റണ്‍: വെസ്റ്റ് ഇന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്‌റെല്‍ ഇപ്പോള്‍ തന്നെ ലോകകപ്പിന്റെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ്. വിക്കറ്റ് നേടിയാല്‍ സല്യൂട്ട് ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആഘോഷം തന്നെ ഒരു കാരണം. ഓസ്‌ട്രേലിയക്കെതിരെ കോട്ട്‌റെല്‍ എടുത്ത ക്യാച്ച് അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. ഈ ലോകകപ്പില്‍ ഇതുവരെ സംഭവിച്ചതില്‍ മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു.
ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ റണ്ണൗട്ട് കൂടി കോട്ട്‌റെല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭാവന ചെയ്തിരിക്കുന്നു. ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെയാണ് മനോഹരമായൊരു ത്രോയിലൂടെ കോട്ട്‌റെല്‍ റണ്ണൗട്ടാക്കിയത്. ഒരു സെക്കന്‍ഡിനുള്ളില്‍ എല്ലാം സംഭവിച്ചു.
17ാം ഓവറില്‍ മൂന്നാം പന്ത് ക്രീസില്‍ പുറത്ത് നിന്ന് പ്രതിരോധിച്ചു. എന്നാല്‍ പന്ത് കോട്ട്‌റെലിന്റെ കൈകളിലേക്ക്. ഒന്ന് തിരിയാന്‍ പോലും സമയം നല്‍കാതെ കോട്ട്‌റെലിന്റെ ബുള്ളറ്റ് ത്രോ. ബെയ്ല്‍സ് ഇളകുമ്പോള്‍ തമീം ക്രീസിന് പുറത്തായിരുന്നു. വീഡിയോ കാണാം..